52 ശ്രീലങ്കൻ വീട്ടുജോലിക്കാരുടെ സംഘം നാട്ടിലേക്ക് മടങ്ങി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് 52 ശ്രീലങ്കൻ വീട്ടുജോലിക്കാരുടെ സംഘം നാട്ടിലേക്ക് മടങ്ങി. കുവൈത്തിൽ ദീർഘകാലമായി വീട്ടുജോലിയിൽ ഏർപ്പെടുകയും വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തവരാണ് മടങ്ങിയത്. എംബസി ഉദ്യോഗസ്ഥർ ഇവർക്ക് താൽക്കാലിക പാസ്പോർട്ട് സൗകര്യം ഏർപ്പെടുത്തി.
വിവിധ കാരണങ്ങളാൽ കുവൈത്തിൽ ജോലിയിൽ തുടരാൻ താൽപര്യമില്ലെന്ന് ഇവർ ശ്രീലങ്കൻ എംബസിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സംഘത്തെ ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെമെന്റ്, ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് താൽക്കാലിക ഫ്ലൈറ്റ് പെർമിറ്റ് പ്രകാരമാണ് ശ്രീലങ്കയിലേക്ക് അയച്ചത്. 17 പുരുഷന്മാരും 35 സ്ത്രീകളുമാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

