അനാശാസ്യത്തിലേർപ്പെട്ട 52 പേരെ അറസ്റ്റ് ചെയ്തു
text_fieldsരാജ്യത്തെ വിവിധയിടങ്ങളിലുള്ള മസാജ് സെന്ററുകളിൽ നടത്തിയ പരിശോധനയിൽ
പിടിയിലായവർ
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധയിടങ്ങളിലുള്ള മസാജ് സെന്ററുകളിൽ നടത്തിയ പരിശോധനയിൽ അനാശാസ്യത്തിയിലേർപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തു. മഹ്ബൂല, സാൽമിയ, ഹവല്ലി, ജലീബ് അൽഷുവൈഖ് എന്നിവയുൾപ്പെടെ രാജ്യത്തെ 15 വ്യത്യസ്ത ഗവർണറേറ്റുകളിലുള്ള മസാജ് പാർലറുകളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 52 പേരാണ് അറസ്റ്റിലായത്. പൊതുധാർമികതക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്യുന്നവരെ നിരീക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾക്കിടയിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്തവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും തക്കതായ ശിക്ഷകൾക്കായി ശുപാർശ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

