511 പേർക്ക് കൂടി കോവിഡ്; 772 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 81 ഇന്ത്യക്കാർ ഉൾപ്പെടെ 511 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 36,431 പേർക്കാണ് വൈറസ് ബാധിച്ചത്.
തിങ്കളാഴ്ച 722 പേർ ഉൾപ്പെടെ 27,531 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 298 ആയി. ബാക്കി 8602
പേരാണ് ചികിത്സയിലുള്ളത്.
ഫർവാനിയ ഗവർണറേറ്റിൽ 161 പേർ, അഹ്മദി ഗവർണറേറ്റിൽ 131 പേർ, ജഹ്റ ഗവർണറേറ്റിൽ 108 പേർ, ഹവല്ലി
ഗവർണറേറ്റിൽ 74 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 37 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്
അൽ ശുയൂഖ് 40, ഫർവാനിയ 27, സബാഹിയ 29, ഫിർദൗസ് 21, ഫഹാഹീൽ 21, സഅദ് അൽ അബ്ദുല്ല 20 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുവൈത്തികൾ 243, ഇൗജിപ്തുകാർ 53 എന്നിവർക്കാർക്ക് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
