Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂറോപ്പിൽനിന്നെത്തിയ 50 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് പരാജയപ്പെടുത്തി. ഒരു യൂറോപ്യൻ രാജ്യത്തുനിന്ന് എത്തിയ ഏകദേശം 50 കിലോ മയക്കുമരുന്നാണ് എയർ കാർഗോ കസ്റ്റംസ് ഡിപ്പാർടുമെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ചില ബാഗുകളിലെ വസ്തുക്കളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയിൽ ഏകദേശം 33 കിലോഗ്രാം ഹഷീഷും 17 കിലോഗ്രാം കഞ്ചാവും കണ്ടെത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ടുകെട്ടിയ വസ്തുക്കളും പ്രതിയെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Next Story

