കരടുനിയമം തയാർ: പകർച്ച വ്യാധി മറച്ചുവെച്ചാൽ അഞ്ചുവർഷം വരെ തടവ്
text_fieldsകുവൈത്ത് സിറ്റി: പകർച്ചരോഗം മറച്ചുവെച്ച് മനഃപൂർവം രോഗവ്യാപനത്തിന് കാരണക്കാരനായാൽ കനത്ത ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ നിയമനിർമാണത്തിന് നീക്കം. അഞ്ചുവർഷം വരെ തടവും 10000 മുതൽ 50000 ദീനാർ വരെ പിഴയും കൽപിക്കുന്നതാണ് മിനിസ്റ്റീരിയൽ കൗൺസിൽ അംഗീകരിച്ച കരടുനിയമം. കോവിഡ് 19 പ്രതിരോധത്തിന് സർക്കാർ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കാത്തവർക്കും കനത്ത ശിക്ഷ ശിപാർശ ചെയ്യുന്നതാണ് കരടുനിയമം.
നിയമം പ്രാബല്യത്തിലായാൽ ആറ് മാസം വരെ തടവും 10000 ദീനാർ മുതൽ 30000 ദീനാർ വരെ പിഴയും ആണ് ആരോഗ്യ സംരക്ഷണത്തിന് സഹകരിക്കാത്തവർക്ക് ലഭിക്കുക. നിർബന്ധിത വീട്ടുനിരീക്ഷണം ലംഘിക്കുന്നത് ഉൾപ്പെടെ ഇതിെൻറ പരിധിയിൽ വരും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിവിധ മന്ത്രാലയങ്ങൾക്ക് 500 ദശലക്ഷം ദീനാറിെൻറ അധിക ബജറ്റ് വിഹിതം അനുവദിക്കാനും മിനിസ്റ്റീരിയൽ കൗൺസിൽ യോഗം തീരുമാനിച്ചു. കോവിഡ് പ്രതിരോധത്തിന് വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്രത്യേക ഫണ്ട് രൂപവത്കരിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
