കോവിഡ് ബാധിതർക്ക് അഞ്ച് ദിവസം ഹോം ക്വാറന്റീൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം കോവിഡ് ബാധിതരുടെ ഫോളോ അപ്പിന് പുതിയ സംവിധാനം ഏർപ്പെടുത്തി. ശ്ലോനിക് ആപ്പിന് പകരം ഇമ്യൂൺ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. രോഗ സ്ഥിരീകരണം മുതൽ അഞ്ച് ദിവസം ഐസൊലേഷനിൽ കഴിയണം.
അതിന് ശേഷമുള്ള അഞ്ച് ദിവസം മാസ്ക് ധരിക്കാനും നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ വ്യാപനം തടയാൻ അധികൃതർ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 1500ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണം റിപ്പോർട്ട് ചെയ്യുന്നില്ലെന്നതും രോഗബാധിതരിൽ ഭൂരിഭാഗത്തിനും ഗുരുതരാവസ്ഥയില്ലെന്നതും ആശ്വാസമാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നതും നിയന്ത്രണ നടപടികൾ സ്വീകരിച്ചതും കുവൈത്ത് നിരീക്ഷിച്ചുവരുന്നുണ്ട്. ഇപ്പോൾ ഭയക്കാനില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.