Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ടി.​എം.​സി.​സി...

കെ.​ടി.​എം.​സി.​സി വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ നാ​ലു​മു​ത​ൽ

text_fields
bookmark_border
KTMCC Annual Convention
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്റെ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് ഏ​ഴു​മു​ത​ൽ ഒ​മ്പ​തു​വ​രെ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻ.​ഇ.​സി.​കെ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കും. വേ​ദ​പ​ണ്ഡി​ത​ൻ ഇ​വാ. ബി​ജു ചു​വ​ന്ന​മ​ണ്ണ് ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കും. കെ.​ടി.​എം.​സി.​സി ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കെ.​ടി.​എം.​സി.​സി സ്ഥാ​പി​ത​മാ​യി​ട്ട് 70 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. മാ​ർ​തോ​മ, സി.​എ​സ്.​ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൻ, പെ​ന്ത​ക്കോ​സ്ത് സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 28ൽ ​പ​രം സ​ഭ​ക​ളെ ഇ​ത് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു. നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻ.​ഇ.​സി.​കെ)​യു​ടെ ഭ​ര​ണ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത് കെ.​ടി.​എം.​സി.​സി ആ​ണ്. ക​ൺ​വെ​ൻ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റോ​യി കെ. ​യോ​ഹ​ന്നാ​ൻ (എ​ൻ.​ഇ.​സി.​കെ സെ​ക്ര.), സ​ജു വി. ​തോ​മ​സ് (പ്ര​സി.), റെ​ജു ഡാ​നി​യേ​ൽ ജോ​ൺ (സെ​ക്ര.), വി​നോ​ദ് കു​ര്യ​ൻ (ട്ര​ഷ.), അ​ജോ​ഷ് മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitKTMCC Annual Convention
News Summary - 4th KTMCC Annual Convention
Next Story