496 ട്രാഫിക് ലംഘനങ്ങൾ; ഫർവാനിയയിൽ സുരക്ഷ-ഗതാഗത പരിശോധന
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ-ഗതാഗത പരിശോധനയിൽ നിരവധി നിയമലംഘകർ പിടിയിലായി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. താമസ കാലാവധി കഴിഞ്ഞ 21 പേരെയും, സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ 11 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളെ ജുവനൈൽ കോടതിക്ക് കൈമാറി.
പരിശോധനക്കിടയിൽ 496 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി. പൊതുജന സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

