കുവൈത്തിൽ ഒരുമാസം 49,597 ട്രാഫിക് ലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: അൽ വഫ്ര റോഡ് 306ലെ സ്പീഡ് കാമറകൾ കഴിഞ്ഞ 30 ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 49,597 വേഗപരിധി ട്രാഫിക് ലംഘനങ്ങൾ.
നിശ്ചിത വേഗത്തിലും പരിധി കവിഞ്ഞാണ് പല വാഹനങ്ങളും സഞ്ചരിക്കുന്നത്. ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിഡ്ജ് റോഡിലെ ട്രാഫിക് കൺട്രോൾ കാമറകൾ വഴി രണ്ടാഴ്ചക്കുള്ളിൽ 7778 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം സെക്യൂരിറ്റി മീഡിയ അറിയിച്ചു.
കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ 3.4 ദശലക്ഷം ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അപകടങ്ങളിൽ 170 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

