Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിങ് ഫഹദ് റോഡിൽ 49 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
കുവൈത്ത് സിറ്റി : കുവൈത്തിലെ കിങ് ഫഹദ് റോഡിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ 64 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. 49 വാഹനങ്ങൾ പിടിച്ചെടുത്തു. ഒരാളെ തടങ്കൽ കേന്ദ്രത്തിലേക്കും പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും റഫർ ചെയ്തു. ട്രാഫിക് ആൻഡ് ഓപറേഷൻസ് അഫയേഴ്‌സ് സെക്ടർ മേധാവി ബ്രിഗേഡിയർ അഹമ്മദ് ഫഹദ് അൽ ആസ്മിയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് ഹമൂദ് അൽഹജ്‌രി, ട്രാഫിക് റെഗുലേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അയ്യൂബ് ഗാസി ഫതല്ല എന്നിവർ നേരിട്ട് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

