489 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കംചെയ്തു
text_fieldsഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അധികൃതർ നീക്കംചെയ്യുന്നു
കുവൈത്ത് സിറ്റി: പൊതുഇടങ്ങളിൽ ദീർഘകാലമായി നിർത്തിയിടുകയോ ഉപക്ഷേിക്കുകയോ ചെയ്ത വാഹനങ്ങൾ നീക്കംചെയ്തു. ഫർവാനിയ മുനിസിപ്പാലിറ്റി അധികൃതർ 489 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് നീക്കം ചെയ്തത്. കഴിഞ്ഞമാസം ക്ലീനിങ് ആൻഡ് റോഡ് ഒക്യുപ്പൻസി വകുപ്പ് നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും സ്ക്രാപ് മെറ്റലുകളും ബോട്ടുകളും നീക്കം ചെയ്തവയിൽ പെടും.പരിശോധനയില്‍ 516 നിയമലംഘനങ്ങൾ കണ്ടെത്തിയതായും 288 മുന്നറിയിപ്പുകൾ നൽകിയതായും ഡിപ്പാർട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽജബ അറിയിച്ചു. റോഡ് തടസ്സങ്ങളും പൊതു ശുചിത്വ ലംഘനങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

