485 പേർക്ക് കൂടി കോവിഡ്; 587 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 485 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 138,822 പേർക്കാണ് വൈറസ് ബാധിച്ചത്. 587 പേർഉൾപ്പെടെ 130,426 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 859 ആയി. ബാക്കി 7537 പേരാണ് ചികിത്സയിലുള്ളത്.94 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 6758 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,35,985 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ഏതാനും ദിവസങ്ങൾക്ക് ശേഷം മരണനിരക്ക് കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ മാസങ്ങൾക്ക് ശേഷം 100ൽ കുറവ് ആളുകളായി. 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 94ൽ എത്തിയത്. പുതിയ കേസുകളിലും കുറവുണ്ടാവുന്നുണ്ട്.
ഇതോടൊപ്പം രോഗമുക്തരുടെ എണ്ണവും കൂടുന്നതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു. സമീപദിവസങ്ങളിലെ കോവിഡ് വ്യാപനം കുറവുള്ളതിനാൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തണമെന്നത് ഉൾപ്പെടെ കനത്ത നിർദേശങ്ങൾ ഇപ്പോൾ നടപ്പാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനം. നവംബറിൽ കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്. ഏതാനും ദിവസമായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

