വായനയുടെ ആഘോഷമായി ഇസ്ലാമിക പുസ്തകമേളക്ക് തുടക്കം
text_fieldsപുസ്തകമേളയിൽ നിന്ന്
കുവൈത്ത് സിറ്റി: റൗദയിൽ 47-ാമത് ഇസ്ലാമിക പുസ്തകമേളക്ക് തിങ്കളാഴ്ച തുടക്കമായി. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരിയുടെ രക്ഷാകർതൃത്വത്തിലാണ് പുസ്തകമേള. റൗദയിലെ സോഷ്യൽ റിഫോം സൊസൈറ്റി ആസ്ഥാനത്ത് നടക്കുന്ന മേള മേയ് മൂന്നു വരെ നീണ്ടുനിൽക്കും.
ബോധപൂർവമായ വായനയും വിജ്ഞാന സമ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയാണ് മേള പ്രതിഫലിപ്പിക്കുന്നതെന്ന് കുവൈത്ത് നാഷണൽ ലൈബ്രറി ഡയറക്ടർ ജനറൽ സുഹാം അൽ അസ്മി പറഞ്ഞു.
47 വർഷത്തിനിടയിൽ ഈ മേള ഹൃദയങ്ങളെയും മനസ്സുകളെയും പ്രകാശിപ്പിക്കുകയും ചിന്തനീയമായ വായനാ സംസ്കാരത്തിന് പ്രചോദനം നൽകുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു. അറബ് ലോകം, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നായി 120 പ്രസാധകർ മേളയിൽ ഭാഗമാണ്.
ഇത് മേളയുടെ വർധിച്ചുവരുന്ന അന്താരാഷ്ട്ര ശ്രദ്ധയും സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ പങ്കും ഇത് പ്രതിഫലിപ്പിക്കുന്നതായി ഈ രംഗത്തുള്ളവർ ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

