മ​ണ്ണി​​െൻറ​യും മാ​തൃ​ഭാ​ഷ​യു​ടെ​യും വേ​രു​തേ​ടി  ‘വേ​ന​ൽ​ത​നി​മ​’ക്ക്‌ തു​ട​ക്കം

09:34 AM
05/05/2018

കു​വൈ​ത്ത്​ സി​റ്റി: പ്ര​കൃ​തി സം​ര​ക്ഷ​ണം, മാ​തൃ​ഭാ​ഷ​യോ​ടു​ള്ള സ്നേ​ഹം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളി​ൽ ഊ​ന്നി കു​വൈ​ത്തി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ത​നി​മ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്‌ വേ​ണ്ടി​യു​ള്ള വാ​ർ​ഷി​ക ക്യാ​മ്പാ​യ വേ​ന​ൽ​ത്ത​നി​മ​ക്ക്‌ തു​ട​ക്ക​മാ​യി. ‘പ്ര​കൃ​തി എ​​​െൻറ സു​കൃ​തം’ പ്ര​മേ​യ​ത്തി​ൽ ക​ബ​ദ്‌ ത​നി​മ സ​​െൻറ​റി​ലാ​ണ്​ ‌മൂ​ന്നു ദി​വ​സ​ത്തെ ക്യാ​മ്പ്​ ന​ട​ക്കു​ന്ന​ത്‌. ജീ​വ​​​െൻറ നി​ല​നി​ൽ​പ്പി​ന്​ പ്ര​കൃ​തി​യു​ടെ സം​ര​ക്ഷ​ണം അ​വ​ര​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന​ ബോ​ധ​വ​ത്​​ക​ര​ണം ല​ക്ഷ്യം വെ​ച്ചാ​ണ്​ ഈ ​പ്ര​മേ​യം തെ​ര​ഞ്ഞെ​ടു​ത്ത​ത്‌. വി​വി​ധ ക​ളി​ക​ളി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യു​മാ​ണ്​ കു​ട്ടി​ക​ളി​ലേ​ക്ക്‌ പ്ര​മേ​യം പ​ക​രു​ന്ന​ത്‌. ഭാ​ഷാ പ​രി​ശീ​ല​ക​ൻ ബി​നു കെ. ​സാം മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി പ​ങ്കെ​ടു​ക്കു​ന്നു. ബാ​ബു​ജി ബ​ത്തേ​രി (ക്യാ​മ്പ്​ ഡ​യ​റ​ക്ട​ർ), ജി​നു കെ. ​എ​ബ്ര​ഹാം (വേ​ന​ൽ​ത്ത​നി​മ ക​ൺ​വീ​ന​ർ), ജോ​ണി കു​ന്നി​ൽ, ഷാ​ജി വ​ർ​ഗീ​സ്‌, ബാ​പ്റ്റി​സ്​​റ്റ്​ ആം​ബ്രോ​സ്‌, ബീ​ന പോ​ൾ എ​ന്നി​വ​ർ ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്നു.

Loading...
COMMENTS