Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 478 പേർക്ക്​ ...

കുവൈത്തിൽ 478 പേർക്ക്​ കൂടി കോവിഡ്​; 747 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 478 പേർക്ക്​ കൂടി കോവിഡ്​; 747 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 478 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 54,058 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​ച 747 പേർ ഉൾപ്പെടെ 43,961 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 386 ആയി. ബാക്കി 9711 പേരാണ്​ ചികിത്സയിലുള്ളത്​. 150 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 204, ജഹ്​റ ഗവർണറേറ്റിൽ 93, ഫർവാനിയ ഗവർണറേറ്റിൽ 90, കാപിറ്റൽ ഗവർണറേറ്റിൽ 53, ഹവല്ലി ഗവർണറേറ്റിൽ 38 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സബാഹിയ 25, റിഖ 25, സുലൈബിയ  24, തഹർ  22, ജാബിർ അൽ അലി 21, ഖുസൂർ 19 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 310 കുവൈത്തികൾക്കും 168 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
TAGS:covid corona today updates 
Next Story