468 വാഹനങ്ങൾ പിടിച്ചെടുത്തു; ഗതാഗത പരിശോധന: 27,300 നിയമലംഘനങ്ങളിൽ നടപടി
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രധാന റോഡുകളിലുടനീളം പരിശോധനാ ശക്തമാക്കി. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമങ്ങൾ ലംഘനങ്ങളിൽ വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. നിരവധി പേർ പിടിയിലായി.
ഈ മാസം രണ്ടിനും എട്ടിനും ഇടയിൽ നടന്ന പരിശോധനയിൽ 27,300 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 404 വാഹനങ്ങളും 64 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുകൾ കൈവശം വച്ചതിന് 39 വ്യക്തികളെയും പിടികൂടി.
ഈ കാലയളവിൽ ഗതാഗത സംബന്ധമായ 2,781 റിപ്പോർട്ടുകൾ ട്രാഫിക് പട്രോളിങ് കൈകാര്യം ചെയ്തു. 223 കൂട്ടിയിടി, പരിക്കുകൾ എന്നിവയും 1,116 വാഹനാപകടങ്ങളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തുടനീളം ഗതാഗത, സുരക്ഷ പരിശോധനകൾ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.
നിയമലംഘകർക്കും റോഡ് ഉപയോക്താക്കൾക്ക് സുരക്ഷ ഭീഷണിയാകുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

