എട്ടു ദിവസം 46,000 ട്രാഫിക് ലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് എട്ടു ദിവസത്തിനിടെ രേഖപ്പെടുത്തിയത് 46,000 ട്രാഫിക് ലംഘനങ്ങൾ. നവംബർ 30 മുതൽ ഡിസംബർ ആറു വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 46,562 ട്രാഫിക് നിയമലംഘനങ്ങളും 1,648 ട്രാഫിക് അപകടങ്ങളും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും ജനറൽ റെസ്ക്യൂ പൊലീസ് വകുപ്പും റിപ്പോർട്ട് ചെയ്തു. റോഡുകളിൽ ക്രമസമാധാനം നിലനിർത്തുന്നതിനും പൊതുസുരക്ഷ വർധിപ്പിക്കുന്നതിനുമായി ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപറേഷൻസ് സെക്ടർ നടത്തുന്ന ശ്രമങ്ങളെ ഈ കണക്ക് എടുത്തുകാണിക്കുന്നു.
പരിശോധനയിൽ 45 നിയമലംഘകരെ മുൻകരുതലായി തടങ്കലിലാക്കി. 12 പ്രായപൂർത്തിയാകാത്തവരെ കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് അയച്ചു. 135 വാഹനങ്ങളും 48 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. സിവിൽ, മോഷണക്കേസുകളുമായി ബന്ധപ്പെട്ട 33 വാഹനങ്ങളും പിടിച്ചെടുത്തു.
പരിശോധനയിൽ പിടികൂടിയ 36 വ്യക്തികളെ ബന്ധപ്പെട്ട അധികാരികളികൾക്ക് കൈമാറി. രേഖകൾ ഇല്ലാത്ത ഏഴുപേരെയും അസാധാരണമായ അവസ്ഥയിൽ ഒരാളെയും കണ്ടെത്തി. മയക്കുമരുന്ന് കൈവശം വെച്ച ഒരു വ്യക്തിയെ കൂടുതൽ അന്വേഷണത്തിനായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

