Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​മ​സ, തൊ​ഴി​ൽ...

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം 44 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
44 expats
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​​ഴി​ഞ്ഞ​ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 44 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്റെ റി​സ​ർ​ച് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് പി​ന്നീ​ട് കൈ​മാ​റി.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കു​വൈ​ത്ത് സി​റ്റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 29 പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​ന് തൊ​ട്ടു​മു​മ്പ് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 140 പേ​രും ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യി​ര​ത്തി​ന​ടു​ത്ത് പ്ര​വാ​സി​ക​ളും അ​റ​സ്റ്റി​ലാ​യി​രു​ന്നു. പൊ​തു സു​ര​ക്ഷ​കാ​ര്യ വി​ഭാ​ഗം, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്, ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റെ​സ്‌​ക്യൂ പൊ​ലീ​സ് എ​ന്നി​വ​യെ​ല്ലാം ഒ​രു​മി​ച്ചും അ​ല്ലാ​തെ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ഒ​രു ല​ക്ഷ​ത്തി​ലേ​റെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര്‍ കു​വൈ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ ക​ണ​ക്ക്. ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. പി​ടി​യി​ലാ​കു​ന്ന​വ​രെ നാ​ടു​ക​ട​ത്തും. പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്ഥി​രം ചെ​ക്ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് പ​ദ്ധ​തി​യു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour lawsarrest44 expatsviolating residency
News Summary - 44 expats arrested for violating residency and labour laws
Next Story