Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 428 പേർക്ക്​...

കുവൈത്തിൽ 428 പേർക്ക്​ കൂടി കോവിഡ്​; 602 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 428 പേർക്ക്​ കൂടി കോവിഡ്​; 602 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 428 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 66,957 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 602 പേർ ഉൾപ്പെടെ 57,932 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 447 ആയി. ബാക്കി 8578 പേരാണ്​ ചികിത്സയിലുള്ളത്​.  134 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

2920 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. 296 കുവൈത്തികൾക്കും 132 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ സ്ഥിരീകരിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 136 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 90 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 78 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 72 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 52 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronacovidupdates
News Summary - 428 more covid case in Kuwait
Next Story