കഴിഞ്ഞ വർഷം ഫ്രാൻസ് വിസക്ക് 42,000 അപേക്ഷകൾ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് ഫ്രാൻസ് സന്ദർശക വിസക്ക് 42,000 വിസ അപേക്ഷകൾ ലഭിച്ചതായി അധികൃതർ. കുവൈത്ത് ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നായി ഫ്രാൻസ് തുടരുമെന്നും കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ ക്ലെയർ ലെ ഫ്ലെച്ചർ പറഞ്ഞു. 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 8,000 അപേക്ഷകൾ ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
കുവൈത്തുകാരിൽ വലിയ വിഭാഗം തങ്ങളുടെ അവധിക്കാല ലക്ഷ്യസ്ഥാനമായി ഫ്രാൻസ് തിരഞ്ഞെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളുടെ തെളിവായും ചൂണ്ടിക്കാട്ടി. 2024 ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന് ഫ്രാൻസ് ആതിഥേയത്വം വഹിക്കുമെന്നും വരാനിരിക്കുന്ന ടൂറിസ്റ്റ് സീസണിൽ ഫ്രാൻസിലേക്കുള്ള വിസ അപേക്ഷകളിൽ ആഗോള തലത്തിൽ കുത്തനെ വർധനയുണ്ടാകുമെന്നും അംബാസഡർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

