Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right24 മണിക്കൂറിനിടെ 42...

24 മണിക്കൂറിനിടെ 42 ഡ്രോണുകളും നാല് ബാലസ്റ്റിക് മിസൈലുകളും

text_fields
bookmark_border
24 മണിക്കൂറിനിടെ 42 ഡ്രോണുകളും നാല് ബാലസ്റ്റിക് മിസൈലുകളും
cancel

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് പ്രതിരോധിച്ചത് 42 ഡ്രോണുകളും നാല് ബാലസ്റ്റിക് മിസൈലുകളും. ഇതോടെ ഇതുവരെ 845 ഡ്രോണുകളും,354 ബാലസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും കുവൈത്ത് പ്രതിരോധിച്ചു.

ആക്രമണം തടഞ്ഞതുമായി ബന്ധപ്പെട്ട് 18 അവശിഷ്ട റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു. ആക്രമണം ആരംഭിച്ചതുമുതൽ ഇത്തരം കേസുകളുടെ ആകെ എണ്ണം ഇതോടെ 776 ആയി.

കഴിഞ്ഞ 24 മണിക്കൂറിലെ ഇറാൻ ആക്രമണങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി ഉൽപാദന യൂണിറ്റുകൾ, ശുദ്ധീകരണ പ്ലാന്റുകൾ, ഇന്ധന ടാങ്കുകൾ എന്നിവക്ക് കാര്യമായ നാശനഷ്ടമുണ്ടായതായും വിവിധ സ്ഥലങ്ങളിൽ തീപിടുത്തങ്ങൾ സംഭവിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

എണ്ണ ഉത്പാദന കേന്ദ്രങ്ങളെയും മൂന്ന് വൈദ്യുതി, ഉപ്പുവെള്ള നിർമ്മാർജ്ജന പ്ലാന്റുകളെയും ആക്രമണങ്ങൾ ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.

തീപിടുത്തങ്ങൾക്ക് കാരണമായി. വൈദ്യുതി യൂണിറ്റുകൾ, ഉപ്പുവെള്ള നിർമ്മാർജ്ജന സംവിധാനങ്ങൾ, ഇന്ധന ടാങ്കുകൾ എന്നിവക്ക് ആഘാതങ്ങൾ സംഭവിച്ചതായും മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് പറഞ്ഞു.

ജീവനക്കാരെ സംരക്ഷിക്കുന്നതിനും ആക്രമണ ബാധിത പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - 42 drones and four ballistic missiles in 24 hours
Next Story