ലൈസൻസില്ലാതെ വാഹനമോടിച്ച 41 പേർ പിടിയിൽ
text_fieldsപിടിച്ചെടുത്ത വാഹനം അധികൃതർ കൊണ്ടുപോവുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ നടന്ന വാഹന പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 41 കൗമാരക്കാരെ അറസ്റ്റ് ചെയ്തു. മൊത്തം 22,142 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കൽ, റോഡിലെ അഭ്യാസ പ്രകടനം, അലക്ഷ്യമായി വാഹനമോടിക്കൽ, റെഡ് സിഗ്നൽ ലംഘിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. മൊത്തം 69 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 23 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഗതാഗത പരിശോധനക്കിടെ പിടിയിലായ 12 പിടികിട്ടാപ്പുള്ളികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

