41 ശതമാനവും നയിക്കുന്നത് സ്ത്രീകൾ; സ്ത്രീ മുന്നേറ്റത്തിന്റെ തെളിവായി സ്റ്റാർട്ടപ് മേഖല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സ്ത്രീ മുന്നേറ്റത്തിന്റെ തെളിവായി സ്റ്റാർട്ടപ്പ് മേഖല. കുവൈത്തിലെ സ്റ്റാർട്ടപ്പുകളിൽ 41 ശതമാനവും നയിക്കുന്നത് സ്ത്രീകളാണ്. ഗൾഫ് മേഖലയിലെ അഭൂതപൂർവും മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നുമാണിത്. രാജ്യത്തെ സംരംഭക രംഗത്ത് സ്ത്രീകളുടെ നേതൃത്വത്തിൽ ഉണ്ടായ വലിയ പരിവർത്തനത്തിന്റെ തെളിവായി ഇത് വിലയിരുത്തപ്പെടുന്നു.ഇ-കോമഴ്സ്, സാമ്പത്തിക സാങ്കേതികവിദ്യ എന്നിവ മുതൽ ക്രിയാത്മകമായ സംരംഭങ്ങൾ വരെ ഇതിലുണ്ട്. ലാഭകരമായ സംരഭങ്ങളിലൂടെ സമ്പദ്വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്ക് കുറവാണെന്ന ധാരണകളെയും ഇവർ പൊളിച്ചെഴുതുന്നു. സ്ത്രീകൾ നയിക്കുന്ന നിരവധി പദ്ധതികൾ ലാഭക്ഷമതയും സാമൂഹിക മുന്നേറ്റവും കൈവരിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങൾ ഗുണകരമായി
സർക്കാറിൽ നിന്നുള്ള പൂർണ പിന്തുണ രാജ്യത്ത് സ്ത്രീ സംരംഭകർക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. ഇത് നൂതന ബിസിനസുകൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കഴിവുകളും ആത്മവിശ്വാസവും സ്ത്രീകൾക്ക് നൽകുന്നു.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനവും സ്ത്രീകൾക്ക് സഹായകമാണ്. ഇതുവഴി പ്രാദേശികമായും ആഗോളമായും ഉപഭോക്താക്കളിലേക്കും സഹകാരികളിലേക്കും എത്തിച്ചേരാൻ ഇവരെ പ്രാപ്തരാക്കുന്നു.സമൂഹ മാധ്യമങ്ങളുടെ വളർച്ചയും സ്ത്രീ സംരംഭകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിച്ചു. ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും, ആവശ്യക്കാരെ അറിയിക്കുന്നതിനും ഇതുവഴി വലിയ അവസരം ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

