രാജ്യത്ത് 40,000 പേർ മയക്കുമരുന്നിന് അടിമകൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 40,000 പേർ മയക്കുമരുന്നിന് അടിമകളാണെന്ന് ബഷായിർ അൽ ഖൈർ സൊസൈറ്റി ചെയർമാൻ അബ്ദുൽ ഹാമിദ് അൽ ബലാലി പറഞ്ഞു.
കുവൈത്തിൽ താമസിക്കുന്ന വിവിധ രാജ്യക്കാരുടെ എണ്ണമാണ് പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇതിെൻറയടിസ്ഥാനത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ചും അബ്ദുല്ല അൽ തുറൈജി ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹിനോട് വിശദീകരണം തേടി.കുവൈത്തികളായ മയക്കുമരുന്ന് ഉപയോക്താക്കൾ എത്ര, പ്രായവിഭാഗം അനുസരിച്ചുള്ള സ്ഥിതിവിവരക്കണക്ക്, ഒാരോ ഗവർണറേറ്റിലേയും ശരാശരി എണ്ണം, മയക്കുമരുന്ന് കേസിൽ കഴിഞ്ഞ അഞ്ചുവർഷത്തിനി ടെ നടപടിയെടുത്ത യുവാക്കളുടെ എണ്ണം, മയക്കുമരുന്ന് പ്രതിഭാസം തടയാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികൾ എന്നിവയാണ് എം.പി ആരാഞ്ഞത്. യുവാക്കളെ ലക്ഷ്യംവെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗശീലം കൂടിവരുന്നുണ്ട്.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

