4000 തടവുകാർക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം 4000ത്തിലേറെ തടവുകാർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. തടവുകാർക്കെല്ലാം കോവിഡ് പരിശോധനയും നടത്തി. ഇതിൽ 250 പേർക്ക് കോവിഡ് കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായി ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. ഒരു തടവുകാരി കോവിഡ് ബാധിച്ച് മരിച്ചു. 59കാരിയായ ഇവർ ആശുപത്രിയിലാണ് മരിച്ചത്.
ഇവർക്ക് മറ്റു പല അസുഖങ്ങളുമുണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി.
പ്രതിരോധ നടപടികൾക്കും ആരോഗ്യ പരിശോധന നടത്താനും ആരോഗ്യ മന്ത്രാലയവുമായി 24 മണിക്കൂറും ഏകോപനം തുടരുകയാണെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.

