ഗസ്സക്ക് സഹായമായി സോളാർ പാനലുകളും 40 ടൺ സഹായം കൂടി അയച്ചു
text_fieldsകുവൈത്തിൽ നിന്നുള്ള സഹായങ്ങൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിൽ ദുരിതം പേറുന്ന ഗസ്സക്ക് കുവൈത്തിന്റെ കൂടുതൽ സഹായം. ചൊവ്വാഴ്ച 40 ടൺ മാനുഷിക സഹായവും സോളാർ പാനലുകളും വഹിച്ച് കുവൈത്തിന്റെ 15ാമത്തെ വിമാനം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിൽ എത്തി. ഇവിടെനിന്ന് റഫ അതിർത്തിവഴി സഹായവസ്തുക്കൾ ഗസ്സയിൽ എത്തിക്കും.
ഊർജ ഉപയോഗത്തിനായി സോളാർ പാനലുകളും ചൊവ്വാഴ്ച അയച്ച സഹായങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, മരുന്നുകൾ എന്നിവക്ക് പുറമെ ഗസ്സയുടെ പ്രത്യേക സാഹചര്യത്തിൽ ആംബുലൻസുകളും മണ്ണുമാന്തി യന്ത്രവും നേരത്തേ കുവൈത്ത് ഗസ്സയിൽ എത്തിച്ചിരുന്നു. 14 ആംബുലൻസുകൾ ഇതുവരെ അയച്ചു.
ഇസ്രായേൽ ഗസ്സയിലെ ആശുപത്രികളും കെട്ടിടങ്ങളും വ്യാപകമായി തകർക്കുന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ആംബുലൻസുകൾ. തകർന്ന കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനത്തിനായാണ് മണ്ണുമാന്തിയന്ത്രം അയച്ചത്. ഗസ്സയിൽ വൈദ്യുതി തടസ്സപ്പെട്ടതിനാലാണ് സഹായകമായി സോളാർ പാനലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

