Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right24 മണിക്കൂറി​നിടെ...

24 മണിക്കൂറി​നിടെ നാല്​ ആത്​മഹത്യ: കോവിഡ്​ കാലം മാനസിക സംഘർഷത്തി​േൻറതും

text_fields
bookmark_border
24 മണിക്കൂറി​നിടെ നാല്​ ആത്​മഹത്യ: കോവിഡ്​ കാലം മാനസിക സംഘർഷത്തി​േൻറതും
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​ നാല്​ ആത്​മഹത്യകൾ. ഇതിൽ മൂന്നുപേർ ഇന്ത്യക്കാരാണ്​. കോവിഡ്​ കാലം മാനസിക സംഘർഷത്തി​േൻറത്​ കൂടിയാണെന്ന്​ അടിവരയിടുന്നതാണ്​ ആവർത്തിക്കുന്ന ആത്​മഹത്യകളെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ്​ പ്രതിസന്ധി, വർക്ക്​ അറ്റ്​ ഹോം, വീട്ടുനിരീക്ഷണം, ലോക്ക്​ ഡൗൺ തുടങ്ങിയവ മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി സന്നദ്ധ സംഘടനകൾ സൗജന്യ കൗൺസലിങ്​ ഒരുക്കിയിട്ടുണ്ട്​. ഇതിലേക്ക്​ വരുന്ന കാളുകളുടെ എണ്ണം മാനസിക സംഘർഷം ജനങ്ങളെ ബാധിക്കുന്നുവെന്നതി​​െൻറ തെളിവാണ്​.

പ്രത്യേകിച്ച്​ അസുഖമോ ജോലി നഷ്​ടമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്തവർക്ക്​ പോലും ഉറക്കം നഷ്​ടപ്പെടുന്നു. ജോലി നഷ്​ടം, ഒറ്റക്ക്​ വീട്ടിലിരിക്കുന്നത്​, കൊറോണ ഭീതി, നാട്ടിലെ അവസ്ഥയെ ചൊല്ലിയും നാട്ടിൽ പോവാൻ കഴിയാത്തതിനാലുമുള്ള ആധി, ജീവിതം വഴിമുട്ടുമോ എന്ന ഉത്​കണ്​ഠ, കുടുംബത്തെ ഒാർത്തുള്ള വിഷമം തുടങ്ങിയ കാരണങ്ങളാൽ നിരവധി പേരാണ്​ വിഷാദാവസ്ഥയിലും മാനസിക പ്രയാസത്തിലുമുള്ളത്​.

എന്നാൽ, ഭയക്കേണ്ട കാര്യമില്ലെന്നും ഭയക്കുന്നത്​ കൊണ്ട്​ നഷ്​ടമല്ലാതെ ഒന്നും നേടാനില്ലെന്നുമാണ്​ ഇൗ രംഗത്തെ വിദഗ്​ധർ പറയുന്നത്​. മാനസിക വിഷമം വലിയ സാമൂഹിക വിഷയമായി മാറുകയാണ്​. പേടിച്ചിട്ട്​ കാര്യമില്ലെന്നും നിലവിലെ സാഹചര്യം ഒരു യാഥാർഥ്യമായി കണ്ട്​ ഇൗ സമയവും കടന്നുപോവുമെന്ന ഉറച്ച ബോധ്യത്തിൽ നിലകൊള്ളണമെന്നുമാണ്​ മാനസികാരോഗ്യ വിദഗ്​ധർ പറയുന്നത്​.

ആരോഗ്യവാനായ ഒരാളെ സംബന്ധിച്ചിടത്തോളം കോവിഡ്​ വന്നാലും മരണസാധ്യത വളരെ കുറവാണ്​. മറ്റു പല അസുഖങ്ങളെ അപേക്ഷിച്ച്​ വളരെ കുറച്ചുമാത്രമാണ്​ കോവിഡ്​ ബാധിച്ചുള്ള മരണനിരക്ക്​. സാമ്പത്തിക പ്രയാസങ്ങളും എല്ലാക്കാലവും നിലനിൽക്കുന്നതല്ല. നിയന്ത്രണങ്ങൾ നീക്കി വിപണി തുറക്കാൻ കുവൈത്ത്​ തയാറെടുക്കുകയാണ്​. ഇതോടെ നഷ്​ടപ്പെട്ട തൊഴിലും വരുമാനവും തിരികെ വരും.

അത്​ അനുഭവിക്കാൻ നാം ബാക്കിയാവണമെങ്കിൽ ധൈര്യത്തോടെ, ആത്​മവിശ്വാസത്തോടെ നിലയുറപ്പിക്കണമെന്നാണ്​ മാനസികാരോഗ്യ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നത്​. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി വിവിധ സന്നദ്ധ സംഘടനകൾ സൗജന്യ കൗൺസലിങ്​ ഒരുക്കിയിട്ടുണ്ട്​. അത്​ ഉപയോഗപ്പെടുത്താവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamental healthfearjob losscovid
News Summary - 4 suicide within 24 hours in Kuwait
Next Story