Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 388 പേർക്ക്​...

കുവൈത്തിൽ 388 പേർക്ക്​ കൂടി കോവിഡ്​; 526 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 388 പേർക്ക്​ കൂടി കോവിഡ്​; 526 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 388 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 68,299 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. തിങ്കളാഴ്​ച 526 പേർ ഉൾപ്പെടെ 59,739 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 461 ആയി. ബാക്കി 8099 പേരാണ്​ ചികിത്സയിലുള്ളത്​. 126 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2038 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. 282 കുവൈത്തികൾക്കും 106 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 113 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 86 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 83 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 63 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 43 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidcoronakuwait
Next Story