കുവൈത്തിൽ വാർഷിക ഉപഭോക്തൃവിലയിൽ 3.82 ശതമാനം വർധന
text_fieldsRepresentational Image
കുവൈത്ത് സിറ്റി: 2022 ആഗസ്റ്റിനെ അപേക്ഷിച്ച് 2023 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത വാർഷിക ഉപഭോക്തൃ വിലയിൽ 3.82 ശതമാനം വർധന. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ്(സി.എസ്.ബി) കണക്ക് പുറത്തുവിട്ടത്. ചില പ്രധാന ഗ്രൂപ്പുകളുടെ വിലയിലുണ്ടായ വർധനയുടെയും സൂചികകളുടെ ചലനത്തിലെ മറ്റ് ഗ്രൂപ്പുകളിലെ കുറവിന്റെയും ഫലമായി ഉപഭോക്തൃ വിലസൂചിക (സി.പി.ഐ) 0.15 ശതമാനം ഉയർന്ന് 130.3ൽ എത്തിയതായി സി.എസ്.ബി പ്രസ്താവനയിൽ പറയുന്നു.
2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ആഗസ്റ്റിലെ വാർഷിക വിലവ്യതിയാനം ഭക്ഷ്യ-പാനീയ ഗ്രൂപ്പുകളുടെ വിലയിൽ 5.70 ശതമാനം വർധന കാണിച്ചു. അതേസമയം, സിഗരറ്റിന്റെയും പുകയില ഗ്രൂപ്പിന്റെയും വിലയിൽ 0.30 ശതമാനം വർധനയുണ്ടായി. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 6.97 ശതമാനവും ഹൗസിങ് സർവിസസ് ഗ്രൂപ്പിന് 3.23 ശതമാനവും വർധിച്ചു.
ഗാർഹിക ഫർണിച്ചർ ഗ്രൂപ്പിന്റെ വില 2.59 ശതമാനവും ആരോഗ്യ ഗ്രൂപ്പിന്റെ വില 2.60 ശതമാനവും വർധിച്ചതായി സി.എസ്.ബി വെളിപ്പെടുത്തി. ട്രാൻസ്പോർട്ടേഷൻ ഗ്രൂപ്പിന്റെ വില 3.11 ശതമാനവും ആശയവിനിമയ ഗ്രൂപ്പുകളുടെ വില 1.66 ശതമാനവും വർധിച്ചു. വിനോദ-സാംസ്കാരിക ഗ്രൂപ്പുകളുടെ വില 3.31 ശതമാനം വർധിച്ചപ്പോൾ വിദ്യാഭ്യാസ ഗ്രൂപ്പിന്റെ വില 0.40 ശതമാനം വർധിച്ചു. റസ്റ്റാറന്റുകളുടെയും ഹോട്ടൽ ഗ്രൂപ്പുകളുടെയും വിലയിൽ 3.07 ശതമാനവും വിവിധ സാധനങ്ങളുടെയും സേവന ഗ്രൂപ്പുകളുടെയും വില 4.33 ശതമാനവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

