Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right38000 പാക്കറ്റ്​...

38000 പാക്കറ്റ്​ സിഗരറ്റ്​ പിടികൂടി

text_fields
bookmark_border
38000 പാക്കറ്റ്​ സിഗരറ്റ്​ പിടികൂടി
cancel
camera_alt

സൽമി അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച സിഗരറ്റ്​ ശേഖരം

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ സൗദിയിലേക്ക്​ കടത്താൻ ശ്രമിച്ച 38000 പാക്കറ്റ്​ സിഗരറ്റ്​ പിടികൂടി. രണ്ട്​ ട്രക്കുകളിലായി 38000 പാക്കറ്റ്​ സിഗരറ്റും വൻതോതിൽ ഇലക്​ട്രോണിക്​ സിഗരറ്റ്​ ഫ്ലേവറുമാണ്​ സൽമി അതിർത്തി ചെക്ക്​​പോസ്​റ്റിൽ പിടികൂടിയത്​. ട്രക്ക്​ ഡ്രൈവർമാരായ രണ്ട്​ ഇൗജിപ്​ത്​ പൗരന്മാരെ അറസ്​റ്റ്​ ചെയ്​തു.

തദ്ദേശീയ വിപണിയിൽനിന്ന്​ വൻതോതിൽ രണ്ട്​ ഇൗജിപ്​തുകാർ സിഗരറ്റ്​ വാങ്ങിക്കൂട്ടുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്​ അധികൃതർ അന്വേഷണത്തിലായിരുന്നു. പ്രത്യേകമായി സംവിധാനിച്ച ട്രക്കുകളിലാണ്​ സിഗരറ്റ്​ കടത്താൻ ശ്രമിച്ചത്​. പ്രതികളെയും തൊണ്ടിമുതലും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newscigarettes
Next Story