Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right36 നിയമലംഘനങ്ങൾ...

36 നിയമലംഘനങ്ങൾ കണ്ടെത്തി; വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു

text_fields
bookmark_border
36 നിയമലംഘനങ്ങൾ കണ്ടെത്തി; വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു
cancel
camera_alt

വാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസഥർ പരിശോധനയിൽ

കുവൈത്ത് സിറ്റി: വിവിധ സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന. ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പരിശോധനകളിൽ 36 നിയമലംഘനങ്ങൾ കണ്ടെത്തി.

ഭക്ഷ്യവസ്തുക്കളുടെ ഔദ്യോഗിക വിലനിർണ്ണയ തീരുമാനങ്ങൾ പാലിക്കാതിരിക്കൽ, അംഗീകൃത വിലക്ക് മുകളിൽ സാധനങ്ങൾ വിൽക്കൽ, വിലകൾ വ്യക്തമായി പ്രദർശിപ്പിക്കാതിരിക്കുക എന്നിവയാണ് കൂടുതൽ കണ്ടെത്തിയ ലംഘനങ്ങൾ.

പ്രൊമോഷണൽ ഓഫറുകൾ, ഇൻവോയ്‌സുകൾ നൽകുന്നതിൽ പരാജയപ്പെടൽ, ഉൽപ്പന്നങ്ങളുടെ നിർമാണ സ്ഥലം അടയാളപ്പെടുത്താതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി.

അനുവദിച്ച ബിസിനസ് ലൈസൻസുമായി പൊരുത്തപ്പെടാത്ത വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയ ഒരു കേസും രേഖപ്പെടുത്തി.വിപണി നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ബിസിനസുകൾ വാണിജ്യ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - 36 violations found; Ministry of Commerce and Industry continues inspection
Next Story