Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅനധികൃതമായി താമസിച്ച...

അനധികൃതമായി താമസിച്ച 351 പ്രവാസികൾ അറസ്റ്റിൽ

text_fields
bookmark_border
rule violations-fine
cancel

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 351 പ്ര​വാ​സി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഖൈ​ത്താ​ൻ, മ​ഹ്ബൂ​ല, മം​ഗ​ഫ്, ഷു​വൈ​ഖ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വി​സ-​ലേ​ബ​ർ നി​യ​മം ലം​ഘി​ച്ച​വ​രും ലൈ​സ​ൻ​സി​ല്ലാ​തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്ത​വ​രും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളും പി​ടി​കൂ​ടി​യ​വ​രി​ല്‍ ഉ​ള്‍പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ​വ​രെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു ക​ഴി​യു​ന്ന വി​ദേ​ശി​ക​ളെ പി​ടി​കൂ​ടാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. ആ​റു മാ​സ​ത്തി​നി​ടെ അ​ന​ധി​കൃ​ത താ​മ​സ​ത്തി​ന് പി​ടി​യി​ലാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച അ​ധി​കൃ​ത​ര്‍, അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IllegalKuwaitResidents
News Summary - 351 expatriates were arrested for staying illegally
Next Story