Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹൽ ആപ്പിൽ 34 പുതിയ സേവനങ്ങൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹൽ വഴി 34 സേവനങ്ങൾ ലഭ്യമാക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഇതോടെ പാസി ആസ്ഥാനം സന്ദർശിക്കാതെ തന്നെ പല ഇടപാടുകളും ഓൺലൈനായി പൂർത്തിയാക്കാം.
സർട്ടിഫിക്കറ്റ്, സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, സിവിൽ ഐഡി, വ്യക്തിഗത വിവരങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ ‘സഹൽ’ ആപ്പിലൂടെ ലഭിക്കും. സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയാണ് ലക്ഷ്യമെന്ന് അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ ഇസ്സ അൽ മഹ്മൂദ് പറഞ്ഞു.
ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്തവർക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഒഫീസുകളിൽ നേരിട്ടുള്ള സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

