30 കുത്തിവെപ്പ് കേന്ദ്രങ്ങൾ മൂന്നുമുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ 30 വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രവൃത്തിസമയം ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി 10 വരെ ആയി നിശ്ചയിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്ര വകുപ്പ് ഡയറക്ടർ ഡോ. ദിന അൽ ദബീബ്.
രണ്ടാം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിന് രണ്ടു ലക്ഷം പേര്‍ക്ക് പത്തുദിവസത്തിനകം നല്കുന്ന കാമ്പയിനിെൻറ ഭാഗമായി ആരോഗ്യ, നഴ്സിങ്, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരുടെ പട്ടിക തയാറാക്കിയതായും കുത്തിവെപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഒാരോ കേന്ദ്രത്തിലും സ്ഥലസൗകര്യങ്ങൾക്ക് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ മൊബൈൽ ഫോണിലേക്ക് അയക്കുന്ന സന്ദേശത്തിൽ കാണിച്ച അതേ കേന്ദ്രത്തിൽ ആവശ്യപ്പെട്ട തീയതിയിലും സമയത്തിലും കുത്തിവെപ്പ് എടുക്കാൻ എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.കുത്തിവെപ്പ് കേന്ദ്രത്തിന് അകത്തും പുറത്തും തിരക്ക് ഒഴിവാക്കാൻ ഇത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

