Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് വിദ്യാർഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
news
cancel

കുവൈത്ത് സിറ്റി: ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് സിഗരറ്റുകൾ വിറ്റ മൂന്ന് പേരെ പൊലീസ് പിടികൂടി. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ, ഭക്ഷണസാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് സിഗരറ്റുകൾ വിറ്റിരുന്നത്.

ഹൈസ്‌കൂളുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ ഇ-സിഗരറ്റുകൾ പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണ് നടപടി. ക്യാപിറ്റൽ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ ഒരു പലചരക്ക് കടക്ക് ഇതിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി.

ഓർഡറുകൾ സ്വീകരിക്കൽ, ഉള്ളിലുള്ള വസ്തുക്കൾ പുറത്തറിയാത്ത വിധത്തിൽ പാക്ക് ചെയ്യൽ എന്നിവ ഇവിടെ നടന്നുവന്നിരുന്നു. ഓർഡർ കൈമാറുന്നതിനിടെ ​പൊലീസ് ഒരാളെ പിടികൂടുകയും തുടർന്ന് കടയിൽ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരിൽ രണ്ടുപേർ പലചരക്ക് കട നടത്തിവരികയായിരുന്നു. ഇവിടെ നിന്ന് ഭക്ഷ്യവസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചുവെക്കുന്ന ഇ-സിഗരറ്റുകൾ മൂന്നാമൻ ഉപഭോക്താക്കൾക്ക് എത്തിക്കലായിരുന്നു രീതി.

കടക്ക് നിയമലംഘനത്തിന് നോട്ടീസ് നൽകുകയും സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ-വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉദ്യോഗസ്ഥരും ഈ നടപടിയിൽ പങ്കെടുത്തു.

ഡെലിവറി സേവനങ്ങൾ വഴിയോ കടകളിൽ നിന്നോ കുട്ടികൾ എന്താണ് വാങ്ങുന്നതെന്ന് ശ്രദ്ധിക്കാനും, അവരുമായി തുറന്നു സംസാരിച്ച് വിശ്വാസം വളർത്തിയെടുക്കാനും, പുകവലിയുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും അധികൃതർ മാതാപിതാക്കളോട് നിർദ്ദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - E-Cigarettes Sold to Students Hidden Among Food Items: Three Arrested
Next Story