രണ്ടാമത് ദേശീയ റോബോട്ടിക് ചാമ്പ്യൻഷിപ് ആരംഭിച്ചു
text_fieldsകുവൈത്ത് സർവകലാശാലയിൽ ആരംഭിച്ച രണ്ടാമത് ദേശീയ റോബോട്ടിക് ചാമ്പ്യൻഷിപ്
കുവൈത്ത് സിറ്റി: രണ്ടാമത് ദേശീയ റോബോട്ടിക് ചാമ്പ്യൻഷിപ് കുവൈത്ത് സർവകലാശാലയിൽ ആരംഭിച്ചു. അന്തർദേശീയ റോബോട്ടിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്യുന്നവരെ ഇവിടെനിന്ന് തെരഞ്ഞെടുക്കും. സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന് 800ലേറെ വിദ്യാർഥികളാണ് കഴിവ് തെളിയിക്കാനെത്തുന്നത്.
കുവൈത്ത് സർവകലാശാല, വിദ്യാഭ്യാസ മന്ത്രാലയം, യുവജന പബ്ലിക് അതോറിറ്റി എന്നിവ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. സാങ്കേതികവിദ്യയിലെ നൂതന പ്രവണതകൾക്കൊപ്പം നടക്കുകയും മുന്നിൽനിന്ന് നയിക്കുകയും ചെയ്യാൻ യുവതലമുറയെ പ്രാപ്തമാക്കുന്ന വിവിധ പരിപാടികൾ ആവിഷ്കരിക്കുമെന്ന് കുവൈത്ത് സർവകലാശാല കോളജ് ഓഫ് സയൻസസ് ആക്ടിങ് ഡീൻ ഡോ. മുഹമ്മദ് ബിൻ സാബിത് കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടേയും സ്വകാര്യ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും പ്രദർശനങ്ങൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

