രണ്ടാം അറബ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റ് ഡിസംബർ 20 മുതൽ
text_fieldsകുവൈത്ത് സിറ്റി: രണ്ടാം അറബ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റ് ഈ മാസം 20ന് ആരംഭിക്കും. 27 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ നറുക്കെടുപ്പ് ഡിസംബർ 19ന് നടക്കും. 24 കളിക്കാരെ നാല് ഗ്രൂപ്പുകളായി കൈമാറിയാണ് മത്സരം നടക്കുക. ഇത്തവണ മത്സരം വ്യത്യസ്തമായിരിക്കുമെന്നും മികച്ച റാങ്കിലുള്ള അറബ് കളിക്കാർ പങ്കെടുക്കുന്നതിനാൽ ഉയർന്ന നിലവാരത്തിലായിരിക്കുമെന്നും അറബ്, കുവൈത്ത് ടെന്നിസ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഫാലെഹ് അൽ ഒതൈബി പറഞ്ഞു.
അറബ് ടെന്നിസിനുള്ള നിരന്തര പിന്തുണക്കും പ്രോത്സാഹനത്തിനും കെ.ടി.എഫ് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് അഹമ്മദ് അൽ ജാബർ അൽ അബ്ദല്ല അസ്സബാഹിന് ഒതൈബി നന്ദി പറഞ്ഞു. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തുന്നതും കളിക്കാരുടെ മികവ് വർധിപ്പിക്കുന്നതുമായ അസോസിയേഷൻ ഓഫ് ടെന്നിസ് (എ.ടി.പി) ടൂർണമെന്റിന് നിരവധി അഭ്യർഥനകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ ടൂർണമെന്റ് വലിയ വിജയകരമായിരുന്നു. രണ്ടാമത്തേത് വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒതൈബി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

