Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ ഒ​രാ​ഴ്​​ച​ക്കി​ടെ 29,000 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം

text_fields
bookmark_border
കു​വൈ​ത്തി​ൽ ഒ​രാ​ഴ്​​ച​ക്കി​ടെ 29,000 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഒ​രാ​ഴ്​​ച​ക്കി​ടെ 29,378 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം രേ​ഖ​പ്പെ​ടു​ത്തി. മാ​ർ​ച്ച്​ 19 മു​ത​ൽ 26 വ​രെ തീ​യ​തി​ക​ളി​ലാ​ണ്​ ഇ​ത്ര​യും നി​യ​മ​ലം​ഘ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​ക്ക​പ്പെ​ട്ട 43 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

13 മു​ത​ൽ 16 വ​യ​സ്സു വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​വ​രി​ൽ അ​ധി​ക​വും. ഗു​രു​ത​ര നി​യ​മ​ലം​ഘ​നം വ​രു​ത്തി​യ 41 മു​തി​ർ​ന്ന​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

39 കാ​റു​ക​ളും 28 ബൈ​ക്കു​ക​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ഗ​താ​ഗ​ത വ​കു​പ്പി​ന്റെ ഗാ​രേ​ജി​ലേ​ക്ക്​ മാ​റ്റി. കാ​ര്യ​മാ​യി ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി​യി​ട്ടും കു​ട്ടി ഡ്രൈ​വ​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​ത്​ അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നു.

കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ര​ക്ഷി​താ​ക്ക​ൾ​ക്ക് ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കു​ന്നു. ലൈ​സ​ൻ​സി​ല്ലാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യാ​ൽ ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും വാ​ഹ​ന ഉ​ട​മ​യാ​യ ര​ക്ഷി​താ​വി​നെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic violationsKuwait
News Summary - 29,000 traffic violations a week in Kuwait
Next Story