ആറുമാസത്തിനിടെ 2882 അറസ്റ്റ് വാറൻറ്
text_fieldsകുവൈത്ത് സിറ്റി: ആറുമാസത്തിനിടെ 2882 അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയം.ജനുവരി ഒന്നുമുതൽ ജൂൺ അവസാനം വരെയുള്ള കണക്കാണിത്. കുറ്റവാളികളെയും കുറ്റകൃത്യങ്ങളും മറച്ചുവെക്കരുതെന്നും രാജ്യത്ത് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾക്ക് സ്വദേശികളും വിദേശികളുമായ മുഴുവൻ രാജ്യനിവാസികളും പിന്തുണ നൽകണമെന്നും അധികൃതർ അഭ്യർഥിച്ചു.
രാജ്യവ്യാപകമായി സുരക്ഷ പരിശോധനയും നിരീക്ഷണവും തുടരുന്നതായും അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അറസ്റ്റ് കുറവാണ്. കുവൈത്തിൽ കഴിഞ്ഞവർഷം 10,000ത്തിലധികം പേർ അറസ്റ്റിലായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പൊതുമുതൽ ദുരുപയോഗം, സായുധ കവർച്ച, ബലാത്സംഗം, മയക്കുമരുന്ന്, കൈക്കൂലി, മന്ത്രവാദം, മദ്യം, തൊഴിൽനിയമലംഘനം, മോഷണം, കവർച്ച, ഭിക്ഷാടനം, ആൾമാറാട്ടം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

