2024ൽ വാഹനാപകടങ്ങളിൽ 284 മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ 2024ൽ വാഹനാപകടങ്ങളിൽ 284 പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജനറൽ ട്രാഫിക് വകുപ്പ് പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്.
ഗുരുതരമായ ഗതാഗത ലംഘനങ്ങൾ നടത്തിയ 74 പേരെ ഒരു വർഷത്തിനുള്ളിൽ നാടുകടത്തി. 2024ൽ മാത്രം 65,991 വാഹനാപകടങ്ങൾ നടന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അമിതവേഗതയുമായി ബന്ധപ്പെട്ട 19,26,320 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ (1,52,367), റെഡ് സിഗ്നൽ ലംഘനം (1,74,793), ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം (79,519) എന്നിങ്ങനെയാണ് മറ്റു കേസുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 8,455 കാറുകൾ കണ്ടുകെട്ടുകയും 3,139 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

