ഷെഡ്യൂൾ ചെയ്തത് 2800 വിമാനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഈദ് അവധിദിനങ്ങളിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നത് മൂന്നര ലക്ഷം യാത്രക്കാർ.
ഈ മാസം 28 മുതൽ മേയ് എട്ടു വരെയുള്ള ദിവസങ്ങളിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മാത്രം കണക്കാണിത്. 2,800 വിമാനങ്ങളിലായി ഏകദേശം 3,52,000 പേരാണ് കുവൈത്തിലേക്കും തിരിച്ചുമായി യാത്ര ചെയ്യുക. ഇതിൽ 60 ശതമാനം കുവൈത്തിൽനിന്ന് പോകുന്നവരാണ്. ദുബൈ, ഇസ്തംബൂൾ, സബീഹ, ജിദ്ദ, കൈറോ, ദോഹ എന്നിവിടങ്ങളിൽ പെരുന്നാൾ അവധി ചെലവഴിക്കാൻ ഏകദേശം 2,08,000 പേരാണ് വിമാന ടിക്കറ്റെടുത്തിരിക്കുന്നത്. പെരുന്നാൾ അവധി നാളുകളിലെ തിരക്ക് കണക്കിലെടുത്ത് അധിക സർവിസുകളും ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി വ്യോമയാന വകുപ്പ് അറിയിച്ചു.

