അനാശാസ്യം; 26 പ്രവാസികൾ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 26 പ്രവാസികൾ അറസ്റ്റിലായി. മഹ്ബൂല, അബു ഹലീഫ, സാൽമിയ, ഷാർഖ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
സാമ്പത്തികനേട്ടത്തിനായി ഇവർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായും പൊതുധാർമികത ലംഘിച്ചതായും അധികൃതർ വ്യക്തമാക്കി. മസാജ് സെന്ററുകൾ കേന്ദ്രീകരിച്ചും ഇവർ പ്രവർത്തിച്ചിരുന്നു.
രാജ്യത്ത് സാമൂഹികമൂല്യങ്ങൾ തകർക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ പൊതു സദാചാര സംരക്ഷണ വകുപ്പ് കനത്ത ജാഗ്രതയിലാണ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷനും പരിശോധനകൾക്കായി രംഗത്തുണ്ട്. പിടിയിലാകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

