25ാം വാർഷികം: ലുലു ഹൈപ്പർമാർക്കറ്റിൽ വൻ കിഴിവ്
text_fieldsഅൽ റായി ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു കുവൈത്ത് മാനേജ്‌മെന്റ് അംഗങ്ങൾ വാർഷിക കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ, അസാധാരണമായ മൂല്യം, ലോകോത്തര ഷോപ്പിംഗ് അനുഭവങ്ങൾ എന്നിവ എന്നിവ സമ്മാനിച്ചു യാത്ര തുടരുന്ന ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് 25ാം വാർഷിക നിറവിൽ. വാർഷികാഘോഷ ഭാഗമായി കുവൈത്തിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും തിരഞ്ഞെടുത്ത ബ്രാൻഡുകൾക്കും ഉൽപ്പന്നങ്ങൾക്കും 50 ശതമാനം വരെ കിഴിവുകളും പ്രത്യേക പ്രമോഷനും ആരംഭിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി, നിത്യോപയോഗ സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ലഗേജ്, ഫാഷൻ, പാദരക്ഷകൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ആസ്വദിക്കാം. ഈ വർഷത്തെ ഏറ്റവും വലിയ സാങ്കേതിക പ്രമോഷനായ ‘ലെറ്റ്സ് കണക്റ്റിനും’ ഇതിനൊപ്പം തുടക്കമായി.
പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്മാർട്ട്‌ഫോണുകൾ, മൊബൈൽ ആക്‌സസറികൾ, ലാപ്‌ടോപ്പുകൾ, ഗാഡ്‌ജെറ്റുകൾ, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ എന്നിവ മികച്ച ഓഫറുകളിൽ ഇതു വഴി സ്വന്തമാക്കാം. അൽ റായി ലുലു ഹൈപ്പർമാർക്കറ്റിൽ മുതിർന്ന മാനേജ്‌മെന്റ് അംഗങ്ങളും അഭ്യുദയകാംക്ഷികളും ഉപഭോക്താക്കളും ചേർന്ന് വാർഷിക കാമ്പയിൻ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഉപഭോക്താക്കൾ, ജീവനക്കാർ, വിതരണക്കാർ, ബിസിനസ് പങ്കാളികൾ എന്നിവരെ മാനേജ്‌മെന്റ് ആത്മാർത്ഥമായ നന്ദി അറിയിച്ചു. വാർഷിക ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിനും പ്രമോഷനുകൾ അനുഭവിക്കുന്നതിനും ലുലു ഹൈപ്പർമാർക്കറ്റ് ശാഖ സന്ദർശിക്കാനും ഉപഭോക്താക്കളെ ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

