250ാം സ്വാതന്ത്ര്യദിനം: ഡോണള്‍ഡ് ട്രംപിന് കുവൈത്തിന്റെ അഭിനന്ദനം
text_fieldsയു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ
അസ്സബാഹ്
കുവൈത്ത് സിറ്റി: അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിന്റെ 250-ാം വാർഷികത്തിൽ അഭിനന്ദനം അറിയിച്ചു കുവൈത്ത്. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് അഭിനന്ദന സന്ദേശം അയച്ചു.
കുവൈത്തും അമേരിക്കയും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളെ അമീർ സൂചിപ്പിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, പൊതുവായ താൽപ്പര്യങ്ങൾക്കായി വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും പരസ്പര പ്രതിബദ്ധതയും വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ട്രംപിന് മികച്ച ആരോഗ്യവും ക്ഷേമവും തുടരട്ടെയെന്നും ആശംസിച്ചു. അമേരിക്കക്കും ജനതക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും അമീർ ആശംസിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് അഭിനന്ദന സന്ദേശം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

