250 നിയമലംഘനങ്ങൾ കണ്ടെത്തി; അഹ്മദി ഗവർണറേറ്റിൽ മുനിസിപ്പാലിറ്റി പരിശോധന
text_fieldsകുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിൽ കഴിഞ്ഞമാസം കുവൈത്ത് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനാ കാമ്പയിനിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
345 കടകൾ പരിശോധിച്ചതിൽ നിന്ന് 250 നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പൽ നിയന്ത്രണങ്ങളും ലൈസൻസിംഗ് നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഹമ്മദിയിലെ മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പാണ് പരിശോധനകൾ നടത്തിയതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
വിലനിർണ്ണയ ടാഗുകൾ ഇല്ലാതിരിക്കൽ, ലൈസൻസ് കാലാവധി കഴിഞ്ഞതിന് ശേഷം ബിസിനസുകൾ നടത്തൽ, വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് ലൈസൻസില്ലാത്ത പ്രമോഷണൽ വിലകൾ ചേർക്കുക എന്നിവ ലംഘനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗവർണറേറ്റിലുടനീളം പരിശോധനാ സംഘങ്ങൾ ഫീൽഡ് കാമ്പയിൻ തുടരും.
നിയമലംഘകർക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കും. പിഴകൾ ഒഴിവാക്കാൻ കട ഉടമകൾ നിയമങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

