നഴ്സസ് ദിനം: നഴ്സുമാർക്ക് ആരോഗ്യ പരിശോധന പാക്കേജുമായി ബദർ അൽ സമ
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ നഴ്സുമാർക്കായി ആകർഷകമായ പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകൾ അവതരിപ്പിച്ച് ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻറർ.
നഴ്സുമാർക്ക് എല്ലാ ഹെൽത് പാക്കേജുകളിലും 25 ശതമാനം ഡിസ്കൗണ്ട് നൽകും. മേയ് 12ന് രാവിലെ ഒമ്പത് മുതൽ മേയ് 15 പുലർച്ചെ 12 വരെയാണ് ഒാഫർ. കൂടാതെ ആറുമാസത്തെ കാലാവധിയിൽ ബദർ ഹെൽത് കാർഡും സൗജന്യ സമ്മാനവും നൽകും. രജിസ്ട്രേഷൻ കൗണ്ടറിൽ വർക്ക് െഎഡി കാണിക്കണം. നേരത്തെ തന്നെ ഇളവുകളോടെ നടത്തുന്ന പ്രത്യേക ഹെൽത് ചെക്കപ്പ് പാക്കേജുകളിലാണ് നഴ്സസ് ദിനത്തോടനുബന്ധിച്ച് നഴ്സുമാർക്ക് അധിക ഡിസ്കൗണ്ടും സമ്മാനവും നൽകുന്നത്.
15 ദീനാറിെൻറ സി.ബി.സി, എഫ്.ബി.എസ്, യൂറിയ, യൂറിക് ആസിഡ്, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ക്രിയാറ്റിനിൻ, യൂറിൻ റുട്ടീൻ അനാലിസിസ്, ലിപിഡ് പ്രൊഫൈൽ, ഇ.സി.ജി, ചെസ്റ്റ് എക്സ്റേ എന്നിവയുൾക്കൊള്ളുന്ന ഫുൾ ബോഡി ചെക്കപ്പ്, പത്ത് ദീനാറിെൻറ എഫ്.ബി.എസ്, ആർ.ബി.എസ്, എസ്.ജി.പി.ടി, എസ്.പി.ഒ 2, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ടോട്ടൽ കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ മോണിട്ടർ, ട്രൈഗ്ലിസറൈഡ്സ്, ഇ.സി.ജി, പൾസ് റേറ്റ്, ടെംപറേച്ചർ എന്നിവയുൾക്കൊള്ളുന്ന ബേസിക് ആന്വൽ ഹെൽത് ചെക്കപ്പ്, 25 ദീനാറിെൻറ ട്രോപോനിൻ, ഡി ഡൈമർ ടെസ്റ്റ്, സി.ആർ.പി, ചെസ്റ്റ് എക്സ്റേ, ഇ.സി.ജി എന്നിവയുൾക്കൊള്ളുന്ന പോസ്റ്റ് കോവിഡ് പാക്കേജ് എന്നിവയിലാണ് നഴ്സുമാർക്ക് 25 ശതമാനം ഇളവ് നൽകുന്നത്.
സർക്കാർ, സ്വകാര്യ മേഖലയിലെ സ്റ്റാഫ് നഴ്സുമാർക്ക് മാത്രമാണ് ഒാഫറുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫർവാനിയ ഗാർഡന് സമീപമുള്ള ബദർ അൽ സമ മെഡിക്കൽ സെൻററിൽ നേരിെട്ടത്തുകയോ 24759250/70/80 എന്നീ നമ്പറുകളിലോ 60689323 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

