48 മണിക്കൂറിൽ ചെറുത്തത് 24 ഡ്രോണുകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 48 മണിക്കൂറിനുള്ളിൽ 24 ശത്രുതാപരമായ ഡ്രോണുകൾ കണ്ടെത്തിയതായും ഇവ കൈകാര്യം ചെയ്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ശത്രുതാപരമായ ആക്രമണത്തിൽ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്വാൻ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സായുധ സേന ഉയർന്ന സന്നദ്ധതയോടും കാര്യക്ഷമതയോടും കൂടി കടമകൾ നിർവഹിക്കുന്നത് തുടരുമെന്നും അൽ അത്‌വാൻ വ്യക്തമാക്കി.
അതേസമയം ഇറാൻ ആക്രമണങ്ങൾ ആരംഭിച്ച ഫെബ്രുവരി 28നു ശേഷം ഇതുവരെ 893 ഡ്രോണുകളും 379 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

