23ാം വാർഷികാഘോഷം: ലുലുവിൽ വൻ ഓഫറുകൾ
text_fieldsകുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റ് 23ാം വാർഷികാഘോഷ ഭാഗമായി വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ആഘോഷ ഭാഗമായി അവിശ്വസനീയമായ എക്സ്ക്ലുസിവ് ഡീലുകളും തെരഞ്ഞെടുത്ത വിഭാഗങ്ങളിൽ 50 ശതമാനം കിഴിവും ആസ്വദിക്കാം. ഒക്ടോബർ 30 മുതൽ നവംബർ അഞ്ചു വരെ കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഓഫറുകൾ ലഭ്യമാകും.
ഈ വർഷത്തെ ഇവന്റ് കുവൈത്തിന്റെ എക്കാലത്തെയും വലിയ വിൽപ്പന വാഗ്ദാനം ചെയ്യുന്നതായി ലുലു അറിയിച്ചു. പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, പാലുൽപ്പന്നങ്ങൾ, ശീതീകരിച്ച ഉൽപന്നങ്ങൾ.
ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ലഗേജ് തുടങ്ങി വിപുലമായ ഇനങ്ങൾക്ക് കിഴിവുകൾ ലഭിക്കും. വസ്ത്രങ്ങൾക്ക് 50 ശതമാനം വരെ മാർക്ക്ഡൗണും മുൻനിര ബ്രാൻഡുകൾക്ക് പ്രത്യേക കിഴിവുകളും ഉണ്ട്.
വാർഷിക ആഘോഷവേളയിൽ ആവേശകരമായ സമ്മാനങ്ങളും വിനോദവും ഒരുക്കിയിട്ടുണ്ട്. വിജയകരമായ 23 വർഷത്തെ ആഘോഷം മാത്രമല്ല, വിശ്വസ്തരായ ഉപഭോക്താക്കളോടുള്ള നന്ദി പ്രകടനം കൂടിയാണ് പ്രത്യേക ഓഫറുകളെന്നും ലുലു വ്യക്തമാക്കി.

