കുവൈത്തിൽ അബ്ദാലി ഫാം മേഖലയിൽ വൻ മദ്യനിർമാണശാല; 236 ബാരൽ മദ്യം പിടികൂടി, ആറ് ഏഷ്യക്കാർ പിടിയിൽ
text_fieldsമദ്യനിർമാണശാലയിൽനിന്ന് പിടികൂടിയ വസ്തുക്കൾ
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി ചേർന്ന് നടത്തിയ പരിശോധനയിൽ അബ്ദാലി ഫാം മേഖലയിൽ വൻ മദ്യനിർമാണശാല കണ്ടെത്തി. ഇവിടെനിന്ന് 236 ബാരൽ മദ്യം, നിർമാണോപകരണങ്ങൾ തുടങ്ങിയവ പിടികൂടി. ഏഷ്യൻ വംശജരായ ആറുപേരെ അറസ്റ്റു ചെയ്തു.
പ്രദേശത്തെ ഒരു ഫാം ഹൗസിനുള്ളിലാണ് അനധികൃത മദ്യനിർമാണശാല പ്രവർത്തിച്ചിരുന്നത്. വിൽപനക്കായി തയാറാക്കിയ മദ്യമാണ് പിടികൂടിയത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് റെയ്ഡ് നടത്തിയത്.
കുറ്റവാളികളെയും നിയമവിരുദ്ധരെയും പിടികൂടുന്നതിനുള്ള സംയുക്ത ശ്രമങ്ങളിൽനിന്നാണ് ഈ ഓപറേഷന്റെ തുടക്കമെന്ന് മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ സെക്യൂരിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി, നടപടിക്ക് ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

