Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​യ​ന്ത്ര​ണം...

നി​യ​ന്ത്ര​ണം നീ​ക്കി​യ ആ​ദ്യ​ദി​നം 23000 യാ​​ത്ര​ക്കാ​ർ

text_fields
bookmark_border
നി​യ​ന്ത്ര​ണം നീ​ക്കി​യ ആ​ദ്യ​ദി​നം 23000 യാ​​ത്ര​ക്കാ​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തി​നു​ശേ​ഷം ആ​ദ്യ ദി​നം കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ 23,000 യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചു. 13,000 പേ​ർ കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കു​ക​യും 10,000 പേ​ർ കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ക​യും ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 210 വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ഇ​ന്ത്യ, ഇ​സ്​​തം​ബൂ​ൾ, ബൈ​റൂ​ത്, ല​ണ്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ കൂ​ടു​ത​ൽ പേ​ർ പോ​യ​ത്. കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്കും കു​വൈ​ത്തി​ലേ​ക്ക്​ വ​രാം, കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ പി.​സി.​ആ​റും ക്വാ​റ​ൻ​റീ​നും വേ​ണ്ട തു​ട​ങ്ങി​യ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​ന്​ ശേ​ഷം ആ​ദ്യ​മെ​ത്തി​യ​ത്​ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ണ്. കു​വൈ​ത്ത്​ അം​ഗീ​ക​രി​ക്കാ​ത്ത കോ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ ഇൗ ​വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ച നാ​ല്​ വാ​ക്​​സി​ൻ അ​ല്ലാ​ത്ത​വ സ്വീ​ക​രി​ച്ച പ്ര​വാ​സി​ക​ൾ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

പു​തി​യ ഇ​ള​വ്​ ഏ​റ്റ​വും പ്ര​യോ​ജ​നം ചെ​യ്യു​ന്ന​ത്​ ഇ​ത്ത​ര​ക്കാ​ർ​ക്കാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. അ​വ​ധി​ക്കാ​ല തി​ര​ക്ക്​ മു​ൻ​കൂ​ട്ടി ക​ണ്ട്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യോ​മ​യാ​ന വ​കു​പ്പ്​ ത​യാ​റെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും ചെ​ക്കി​ങ്​ കൗ​ണ്ട​റു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. ദേ​ശീ​യ ദി​ന അ​വ​ധി​യും യാ​ത്രാ​നി​യ​​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തും യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​കും. സി​വി​ൽ വ്യോ​മ​യാ​ന വ​കു​പ്പ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ക​സ്​​റ്റം​സ്​ എ​ന്നി​വ ​ചേ​ർ​ന്നാ​ണ്​ തി​ര​ക്ക്​ മു​ൻ​കൂ​ട്ടി​ക്ക​ണ്ട്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airport
News Summary - 23,000 passengers on the first day of deregulation
Next Story